ന്യൂഡെൽഹി: പെഗാസസ് ഇടപാടില്‍ സംസ്‌ഥാന ഡിജിപിമാരോട് വിവരങ്ങള്‍ തേടി സുപ്രീം കോടതി നിയോഗിച്ച സമിതി. സംസ്‌ഥാനങ്ങള്‍ക്കും പെഗാസസ് ലഭ്യമായിട്ടുണ്ടോ എന്ന വിഷയത്തിലാണ് പരിശോധന നടക്കുന്നത്. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്‌ടോബറില്‍ മുന്‍ സുപ്രീം കോടതി ജഡ്‌ജി ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. നവീന്‍കുമാര്‍ ചൗധരി, പ്രഭാകരന്‍ പി, അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. ഏപ്രിൽ മൂന്നാം വാരമാണ് സംസ്‌ഥാന പോലീസ് മേധാവിമാർക്ക് കത്ത് നൽകിയത്.
ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതെങ്കിലും ഏജൻസികളോ പൗരൻമാരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗാസസ് സോഫ്റ്റ്‌വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്.
Read Also: പട്യാല സംഘർഷം; മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി