ഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെയും ഹരജിക്കാരുടെയും വാദങ്ങൾ സുപ്രീം കോടതി കേൾക്കും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക.
രാഷ്‌ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗാസസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്. പെഗാസസ് ഒരു കെട്ടുകഥ മാത്രമെന്ന പാർലമെൻറിലെ നിലപാട് സർക്കാരിന് സുപ്രീം കോടതിയിൽ ആവർത്തിക്കാനാകില്ല. പെഗാസസ് സ്‌പൈവെയർ വാങ്ങിയിട്ടുണ്ടോ, ഉപയോഗിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ സർക്കാരിന് കോടതിയിൽ വിശദമാക്കേണ്ടി വരും.
Read Also: കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിലെത്തും







































