ന്യൂഡെൽഹി: സേനയിൽ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാനുസൃതമായ പരിഷ്‌കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും ഡെൽഹിയിൽ ഉൽഘാടനം ചെയ്‌തു ചെയ്‌തു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
അതേസമയം, അഗ്‌നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഡെൽഹി ജന്ദർമന്ദറിൽ സത്യഗ്രഹ സമരം നടത്തുകയാണ്.
പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. വ്യാജ വാഗ്‌ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഇന്നത്തെ സ്‌ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുലിന്റെ ട്വീറ്റിൽ പറയുന്നു.
Read Also: പ്ളസ് വൺ പ്രവേശനം; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി






































