ആലപ്പുഴ ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്‌ഥിതി ചെയ്യുന്ന പെരുമ്പളം ദ്വീപിനെയും ജീവിതത്തെയും അടിസ്‌ഥാനമാക്കി ഒരുക്കുന്ന ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററി ആയാണ് ഒരുക്കുന്നത്.
പതിനായിരത്തിലധികം ആളുകൾ വസിക്കുന്ന, വേമ്പനാട്ട് കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇടയിലായി 5 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള പെരുമ്പളം കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ്.
പ്രകൃതി-ജീവിത വൈവിധ്യങ്ങളാൽ ശ്രദ്ധേയമായ പെരുമ്പളം ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയായാണ് ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററി ഒരുക്കുന്നതെന്ന് പിആർ സുമേരൻ പറഞ്ഞു. അതിജീവനം, സംസ്‌കാരം, വികസനം, ഭൂപ്രകൃതി തുടങ്ങിയവയാണ് ചിത്രീകരിക്കുന്നതെന്നും സ്വിച്ച് ഓണും ചിത്രീകരണവും 2026 മാര്‍ച്ച് 10ന് രാവിലെ 11ന് പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ നടക്കുമെന്നും സുമേരൻ അറിയിച്ചു.
ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് എന്നിവർ സംയുക്‌തമായാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ഡോ.ശ്രീചിത്ര പ്രദീപ് പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. സംവിധാനത്തോടൊപ്പം രചന നിർവഹിക്കുന്നതും പിആർ സുമേരൻ തന്നെയാണ്. ക്രിയേറ്റീവ് ഹെഡ് – എംടി അപ്പൻ, നിത്യാനന്ദ ജഗൻ – ക്യാമറ, തിരക്കഥ – സജീവ് പ്രഭാകരൻ, പബ്ളിസിറ്റി ഡിസൈൻസ് – പിആർ മീഡിയ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
Most Read| അച്‌ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും









































