മലപ്പുറം: മഅ്ദിൻ ദഅ്’വ കോളേജിലേക്കുള്ള പ്രവേശന പരീക്ഷയായ ‘എം ഡെറ്റ്’ ജൂണ്‍ 20ന് ഞായറാഴ്‌ച വെര്‍ച്വലായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മതപഠനത്തോടൊപ്പം പ്ളസ് വണ്‍ ക്‌ളാസിലേക്ക് സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ഏഴ് വര്‍ഷം നീണ്ട് നില്‍ക്കുന്ന കോഴ്‌സില്‍ മത ഭൗതിക രംഗത്ത് ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കാനും ഇംഗ്ളീഷ്, അറബി, ഉറുദു, സ്‌പാനിഷ്, ജര്‍മന്‍ ഭാഷകള്‍ പഠിച്ചെടുക്കാനും അവസരമുണ്ടാകും.
ചേരാനാഗ്രഹിക്കുന്നവര്‍ ഈ മാസം 17 (നാളെ) തീരുംമുൻപ് ഓണ്‍ലൈനായി Madin.Edu.In എന്ന സൈറ്റ് മുഖേനെ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ ആവശ്യമുള്ളവർക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 9645 338 343, 96336 777 22
Most Read: മലപ്പുറത്തിന് 52ആം പിറന്നാൾ: സുസ്‌ഥിര വികസനത്തിന് മാസ്‌റ്റർ പ്ളാൻ വേണം; മുസ്‌ലിം ജമാഅത്ത്








































