ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റ് ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഉള്ളത്. മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് നഷ്ടമായത്.
അതേസമയം, ഇന്ന് ജയന്ത് യാദവിന് പകരം സ്പിന്നര്‍ അക്സര്‍ പട്ടേല്‍ ഇന്ത്യയുടെ പ്ളേയിംഗ് ഇലവനിലെത്തി. ലങ്കന്‍ നിരയില്‍ പാതും നിസങ്കയ്ക്കും ലഹിരു കുമാരയ്ക്കും പകരം കുശാല്‍ മെന്‍ഡിസും പ്രവീണ്‍ ജയവിക്രമയും ഇടംപിടിച്ചു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം.
ഇന്നിംഗ്സിനും 222 റൺസിനുമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് വിജയിച്ചത്. ടീം ഇന്ത്യ: മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹനുമ വിഹാരി, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ബുമ്ര.
Read Also: എച്ച്എൽഎൽ ലേലം; മോദിയ്ക്ക് കത്തയച്ച് പിണറായി വിജയൻ





































