തൊടുപുഴ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്‌ചയുമായി പിജെ ജോസഫ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് 15 സീറ്റുകൾ വേണമെന്ന ആവശ്യം ആദ്യം മുതൽ ശക്‌തമായിരുന്നു. എന്നാൽ അതിൽ വിട്ടുവീഴ്‌ചക്ക് തയ്യാറായിരിക്കുകയാണ് പിജെ ജോസഫ്. 2 സീറ്റുകളിലാണ് വിട്ടുവീഴ്‌ചക്ക് തയ്യാറായിട്ടുള്ളത്.
അതേസമയം തന്നെ 13 സീറ്റുകളെന്ന ആവശ്യത്തിൽ നിന്നും ഇനി പിന്നോട്ടേക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്‌ചക്ക് തയ്യാറായതോടെ തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടു നിൽകുമെന്നാണ് കേരള കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. കൂടാതെ സീറ്റ് വച്ചുമാറുന്നതിനെ പറ്റിയും പിന്നീട് ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം തന്നെ മാണി സി കാപ്പൻ പാലാ സീറ്റിൽ നിന്നും മൽസരിച്ചില്ലെങ്കിൽ, പാലാ സീറ്റിലെ സ്‌ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസുമായി കൂടിയാലോചിച്ച് അന്തിമതീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യം; രാഹുൽ ഗാന്ധി



































