കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യം; രാഹുൽ ഗാന്ധി

By Trainee Reporter, Malabar News
Rahul-Gandhi_2020-Sep-23
Ajwa Travels

ന്യൂഡെൽഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യമുള്ളതാണെന്ന് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും കർഷകർ റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്‌തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യമുള്ളതാണ്. ഈ മൂന്ന് നിയമങ്ങളും കർഷകർക്ക് മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഹാനികരമാണ്. മുഴുവൻ പിന്തുണയും, രാഹുൽ ട്വീറ്റ് ചെയ്‌തു.

ഫെബ്രുവരി 6ന് രാജ്യമെമ്പാടും കർഷകർ ആഹ്വാനം ചെയ്‌ത റോഡ് തടയൽ സമരം പുരോഗമിക്കുകയാണ്. വൈകുന്നേരം മൂന്ന് വരെയാണ് സമരം. ദേശീയ പാതകളും സംസ്‌ഥാന പാതകളും കർഷകർ ഉപരോധിക്കും. റോഡ് തടയൽ സമരത്തിന് മുന്നോടിയായി നിരവധി നേതാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വൻ പോലീസ് സന്നാഹത്തെയാണ് ഡെൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. കൂടാതെ ചെങ്കോട്ട ഉൾപ്പടെയുള്ള പ്രധാന സ്‌ഥലങ്ങളിൽ സുരക്ഷ ശക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read also: പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ കർഷകർക്കൊപ്പം പ്രതിഷേധിക്കുന്നു; ഹർസിമ്രത്ത് ബാദൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE