കാസർഗോഡ്: കാസർഗോഡ് ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ റാഗിങ്. പ്ളസ് ടു വിദ്യാർഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർഥിയെ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഹൊസ്‌ദുർഗ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Most Read| യദു കൃഷ്‌ണയിൽ നിന്ന് കഞ്ചാവും ഉപകരണവും കണ്ടെടുത്തു; സിപിഎം വാദം പൊളിയുന്നു







































