തിരുവല്ല: എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവല്ലയിലെ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്നും വ്യക്‌തമാക്കി. അനൂപ് ആന്റണിയെ തിരുവല്ലയ്‌ക്ക് സമർപ്പിക്കുകയാണ്. അദ്ദേഹം വിജയിക്കും. അതിന് തിരുവല്ലക്കാർ ഒപ്പമുണ്ടാകണം.
അനൂപ് ആന്റണി കഴിഞ്ഞ അനുവർഷമായി എനിക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണ്. രാജ്യം മൊത്തം എനിക്ക് വേണ്ടി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്‌തിയെപ്പറ്റി എനിക്ക് അറിയാം. കുറെ കാലവുമായി എന്റെ വലംകൈയ്യായി അനൂപ് പ്രവർത്തിക്കുകയാണ്. അത് നിങ്ങൾക്ക് ആർക്കും അറിയില്ല. ഇനി അനൂപിന്റെ സംഭാവന നാടിന് ലഭിക്കാൻ പോവുകയാണ്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്‌തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസനത്തിൽ കേരളം ഏറെ പിന്നിലാണ്. അനന്ത സാധ്യതകൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ല. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെയ്‌ഡ്ക്കൽ കോളേജിൽ അടിസ്‌ഥാന സൗകര്യങ്ങൾ പോലുമില്ല. റോഡുകളോ പാലങ്ങളോ ഇല്ല. ബിജെപി അധികാരത്തിൽ എത്തിയാൽ ഡബിൾ എൻജിൻ സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് കിട്ടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.
Most Read| സംസ്‌ഥാനത്ത് വേനൽമഴ കനക്കുന്നു; മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ







































