ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ളാദേശ് സന്ദര്‍ശിക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2015ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ബംഗ്ളാദേശ് സന്ദര്‍ശിക്കുന്നത്.
ഷെയ്ഖ് ഹസീനയുടെ പിതാവും മുന്‍ ബംഗ്ളാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജൻമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നരേന്ദ്ര മോദി ബംഗ്ളാദേശ് സന്ദര്‍ശനം നടത്തുന്നത്.
ദേശീയ ദിന പരിപാടിയില്‍ മുഖ്യാതിഥിയായി മോദി പങ്കെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ സന്ദര്‍ശന വേളയില്‍ ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്യും.
Read Also: കർഷക സമരം; ചർച്ച തുടരണമെന്ന് രാജ്നാഥ് സിങ്, വഴിതുറക്കേണ്ടത് സർക്കാരെന്ന് കർഷകനേതാക്കൾ







































