കൊടുങ്ങല്ലൂര്‍: പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദ് (26)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സഹദ്. 2021 ഡിസംബറില്‍ ജയിലില്‍ പോയ സഹദ് ദിവസങ്ങള്‍ക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
അതേസമയം കേസിൽ താൻ നിരപരാധിയാണെന്ന് വ്യക്‌തമാക്കുന്ന സഹദിന്റെ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം ചെയ്‌തിട്ടില്ലെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞെങ്കിലും തെളിവുകള്‍ ഇയാൾക്ക് എതിരായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സഹദിനെ അസ്വസ്‌ഥനായാണ് കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു.
Most Read: ‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; ശ്രീരാമസേന നേതാവിനെതിരെ കേസെടുത്തു







































