മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ പോക്‌സോ കേസ്. മൂന്ന് പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. കവളമുട്ട ബീറ്റ് ഫോറസ്‌റ്റ് ഓഫീസറാണ് പിടിയിലായത്. ബസിൽ വെച്ചും പുറത്ത് വെച്ചും ഉദ്യോഗസ്‌ഥൻ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി. കുട്ടികൾ പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ ഉദ്യോഗസ്‌ഥനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും.
Most Read| ‘ലാഭവിഹിതം നൽകിയില്ല’; ആർഡിഎക്‌സ് സിനിമക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി