കോഴിക്കോട്: നാദാപുരത്ത് റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യുവാക്കളുടെ യാത്ര മറ്റ് യാത്രക്കാർക്കും അടുത്തുള്ള വീട്ടുകാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
മൂന്ന് കറുകളിലാണ് ആവോലത്ത് നിന്ന് തുടങ്ങി പാറക്കടവ് വരെ കാറിൽ നിന്ന് തല പുറത്തേക്കിട്ട് അഞ്ച് കിലോമീറ്റർ ദൂരത്തിൽ വിവിധ വർണങ്ങളിലുള്ള പുക പടർത്തി അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. പുറകിലുണ്ടായിരുന്ന വാഹനങ്ങൾക്ക് പോകാൻ ഇടം നൽകാതെ റോഡ് നിറഞ്ഞുള്ള യാത്ര മറ്റു വാഹനങ്ങളിലെ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി.
റോഡിനരികിൽ നിന്നവരുടെ കണ്ണിലേക്ക് പുക ഇരച്ചു കയറി കാഴ്‌ച തടസപ്പെടുകയും ചെയ്‌തിരുന്നു. രണ്ടു കാറുകളാണ് ഇത്തരത്തിൽ അപകടകരമായി യാത്ര നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ഒരു കാർ കസ്‌റ്റഡിയിൽ എടുത്തു. രണ്ടാമത്തെ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്