മലപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെടുത്തു.
തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരെ കാണാത്തതിനെ തുടർന്ന് അയൽക്കാർ വീട്ടിൽ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾ വരെ മതാവിനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. മാതാവ് മരണപ്പെട്ടതോടെയാണ് ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയത്.
Most Read: പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും







































