പാലക്കാട്: കാപ്പാ കേസ് പ്രതിയിൽ നിന്ന് 60,000 രൂപയുടെ പേന അടിച്ചുമാറ്റിയ പരാതിയിൽ സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ. തൃത്താല പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വിജയ കുമാറിനെതിരേയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ പോലീസ് മേധാവി നോർത്ത് സോൺ ഐജിക്ക് റിപ്പോർട് സമർപ്പിച്ചത്.
കാപ്പാ നിയമപ്രകാരം അറസ്‌റ്റിലായ പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി ഫൈസൽ തടത്തിലകത്താണ് എസ്ഐക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ ജൂണിലാണ് കാപ്പാ നിയമപ്രകാരം ഫൈസൽ അറസ്‌റ്റിലായത്. കേസിന്റെ നടപടിക്കായി സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം വിജയകുമാർ 60,000 രൂപ കൈക്കലാക്കിയെന്നാണ് പരാതി.
കസ്‌റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന, ജിഡിയിൽ രേഖപ്പെടുത്തുകയോ തിരിച്ചു നൽകുകയോ ചെയ്‌തിട്ടില്ല. എന്നാൽ, പിന്നീട് രേഖപ്പെടുത്തിയെന്നും പോലീസ് പറയുന്നു. പേനയിൽ ക്യാമറ ഉണ്ടെന്ന് തോന്നി പരിശോധിക്കാനാണ് പിടിച്ചെടുത്തതെന്നും പോലീസ് പറയുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഫൈസലെന്നാണ് പോലീസ് റിപ്പോർട്.
Most Read| പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും