കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. എൽഡിഎഫ് സ്‌ഥാനാർഥിയായ ജെയ്‌ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. ചാണ്ടി ഉമ്മൻ ഇന്ന് 11.30ഓടെയാണ് പത്രിക സമർപ്പിക്കുക.
നാമനിർദ്ദേശ പത്രിക പിതാവായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വെച്ച് പ്രാർഥിച്ചു, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങിയ ശേഷം ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. അവിടെ പ്രാർഥനകളിൽ പങ്കെടുത്ത ശേഷമാകും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോവുക. പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫിസ് സന്ദർശിച്ച ശേഷമാണ് പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.
പത്രികാ സമർപ്പണത്തിന് ശേഷം അകലക്കുന്നം, കൂരോപ്പടം പഞ്ചായത്തുകളിൽ ചാണ്ടി ഉമ്മൻ പ്രചാരണം നടത്തും. ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള 10,0001 രൂപ നൽകുന്നത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ്. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ചാണ് തുക കൈമാറുക. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻ ചാണ്ടി എടുത്തിരുന്നു.
Most Read| കെഎസ്ഇബി വാഴവെട്ടൽ വിവാദം; കർഷകന് നഷ്‌ടപരിഹാരം കൈമാറി