ചെന്നൈ: ടിക്കറ്റെടുക്കാതെ ഇനിമുതൽ പോലീസുകാർക്ക് ട്രെയിൻ യാത്ര നടക്കില്ലെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ടിക്കറ്റെടുക്കാതെ കയറുന്ന പോലീസുകാർ യാത്രക്കാരുടെ സീറ്റുകളിൽ സ്‌ഥാനം പിടിക്കുന്നത് വ്യാപകമായതോടെയാണ് ദക്ഷിണ റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്.
ഇനിമുതൽ പോലീസ് ഉദ്യോഗസ്‌ഥർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനെത്തുന്ന പോലീസ് ഉദ്യോഗസ്‌ഥർ ടിടി എത്തുമ്പോൾ ഐഡി കാർഡ് കാണിക്കാറാണ് പതിവ്. എന്നാൽ ഇതിനെതിരെ വലിയ രീതിയിൽ പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഇക്കാര്യം തമിഴ്‌നാട് ഡിജിപിയെയും ചെന്നൈ സിറ്റി പോലീസ് കമ്മീഷണറെയും ദക്ഷിണ റെയിൽവെ കത്തിലൂടെ അറിയിക്കുകയും ചെയ്‌തു.
Read also: റഷ്യക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്; ആണവായുധം നാറ്റോയുടെ പക്കലുണ്ടെന്ന് ഓർക്കണം









































