പാലക്കാട്: നിലമ്പൂർറോഡ്-കോട്ടയം സർവീസ് ഉള്‍പ്പെടെ ഒൻപത് ട്രെയിനുകളില്‍ കൂടി മുന്‍കൂട്ടി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏപ്രില്‍ ഒന്ന് മുതൽ തിരികെയെത്തും. നേരത്തേ മെയ് ഒന്നിന് ജനറല്‍ കമ്പാർട്ട്മെന്റുകളുമായി വണ്ടികള്‍ ഓടിത്തുടങ്ങുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്.
ഈ ബോഗികളിലേക്ക് മുന്‍കൂര്‍ റിസര്‍വ് ചെയ്‌തിരുന്നവര്‍ക്ക് റിസര്‍വേഷന്‍ തുക തിരിച്ചുനല്‍കും. ഈ വിഭാഗക്കാര്‍ക്ക് റിസര്‍വേഷന്‍ ഫോമില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
നിലമ്പൂര്‍റോഡ്-കോട്ടയം എക്‌സ്‌പ്രസ്, മംഗളൂരു ജങ്ഷന്‍- കൊച്ചുവേളി അന്ത്യോദയ സൂപ്പര്‍ ഫാസ്‌റ്റ് എക്‌സ്‌പ്രസ്, കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്‌പ്രസ്, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്‌പ്രസ്, മംഗളൂരു സെന്‍ട്രല്‍-കോഴിക്കോട് എക്‌സ്‌പ്രസ് എന്നീ തീവണ്ടികളാണിവ.
Read Also: തിരഞ്ഞെടുപ്പ് അടുത്താൽ സർക്കാർ സ്‌ത്രീ സൗഹൃദമാകും; പാർവതി തിരുവോത്ത്