തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ നാല് പേർ പോലീസ് പിടിയിൽ. ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പോലീസ് ആണ് പിടികൂടിയത്. ഇവരെ പിന്നീട് പോത്തൻകോട് പോലീസിന് കൈമാറി.
തിരുവനന്തപുരം പോത്തൻകോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. നടുറോഡിൽ ആൾക്കൂട്ടം നോക്കിനിൽക്കെ കാർ തടഞ്ഞാണ് അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ബുധനാഴ്ച രാത്രി പോത്തൻകോട് വെച്ച് ആക്രമിച്ചത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഡോർ വലിച്ചു തുറന്ന് ഷായെ മർദ്ദിക്കുകയും, 17കാരിയായ മകളെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിക്കുകയുമാണ് ചെയ്തത്.
Most Read: നിഥിന വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു







































