പോത്തൻകോട് ​ഗുണ്ടാ ആക്രമണം: പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം; മന്ത്രി ജിആർ അനിൽ

By Desk Reporter, Malabar News
vishu; Ration supply in tribal villages
ജിആർ അനിൽ
Ajwa Travels

തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ​ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് മന്ത്രി ജിആർ അനിൽ. പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം. ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദ്ദേശം നൽകിയിരുന്നു എന്നും മന്ത്രി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം. പോത്തൻകോട് പോലീസ് ഇത്തരം സംഭവങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യണം. രാഷ്‌ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് പോലീസിന് വീഴ്‌ച ഉണ്ടായെന്ന ആരോപണത്തിൽ കഴമ്പില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആക്ഷേപങ്ങൾ പതിവാണ്. പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം. വിഷയം ലഘുവായി കാണുന്നില്ല, ​ഗൗരവത്തോടെ തന്നെ കാണുന്നു; മന്ത്രി വ്യക്‌തമാക്കി.

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം. ഫോണുകൾ ഓഫ് ചെയ്‌ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പോലീസ് പറഞ്ഞു.

നടുറോഡിൽ ആൾക്കൂട്ടം നോക്കിനിൽക്കെ കാർ തടഞ്ഞാണ് അച്ഛനെയും മകളെയും നാലം​ഗ ഗുണ്ടാസംഘം ബുധനാഴ്‌ച രാത്രി പോത്തൻകോട് വെച്ച് ആക്രമിച്ചത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.

ഡോർ വലിച്ചു തുറന്ന് ഷായെ മർദ്ദിക്കുകയും, 17കാരിയായ മകളെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിക്കുകയുമാണ് ചെയ്‌തത്‌. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് കുടുംബം.

Most Read:  പോലീസ് കേസുകൾ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE