പോലീസ് കേസുകൾ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി

By Desk Reporter, Malabar News
actress assault Case; The High Court allowed more time for the examination of witnesses

കൊച്ചി: ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ഉൾപ്പടെയുള്ള ഹൈക്കോടതി ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. പോലീസുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി. പോലീസ് സംരക്ഷണം, പോലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്‌റ്റിസ്‌ അനു ശിവരാമന്റെ ബെഞ്ചിലേക്ക് ആണ് മാറ്റിയത്.

സാധാരണയായി ഹൈക്കോടതിയുടെ നീണ്ടകാല അവധികള്‍ വരുമ്പോള്‍ ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പോലീസുമായി ബന്ധപ്പെട്ട ഹരജികള്‍ ഉൾപ്പടെ പരിഗണിക്കുന്നതില്‍ മാറ്റം പ്രാബല്യത്തില്‍ വരിക.

ജാമ്യഹരജികളുടെ പരിഗണനാ പട്ടികയിലും മാറ്റമുണ്ട്. മോന്‍സണ്‍ കേസ്, പിങ്ക് പോലീസിനെതിരായ കേസ് എന്നിവയില്‍ പോലീസിന് സമീപകാലത്തായി ഹൈക്കോടതിയുടെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ പരിഗണനാ പട്ടികയിലെ മാറ്റം സ്വാഭാവികമായ നടപടി മാത്രമാണെന്ന് ഹൈക്കോടതി വിശദീകരിച്ചു.

സാധാരണഗതിയില്‍ അവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ പതിവുള്ളതാണ് എന്നാണ് കോടതി പറയുന്നത്. പോലീസുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹരജികള്‍ അദ്ദേഹത്തിന്റെ ബെഞ്ചില്‍ തന്നെ തുടരും.

Most Read:  പ്രളയ പുനരധിവാസം; പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE