വെങ്ങാട്: കോവിഡ് റിക്കവേർഡ് ടീം മലപ്പുറം ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സഊദി നാഷണൽ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാടിനെ അനുമോദിച്ചു. പ്‌ളാസ്‌മ തെറാപ്പി ഉൾപ്പടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജില്ലകൾ തോറും നിലവിൽ വന്ന സംവിധാനമാണ് കോവിഡ് റിക്കവേർഡ് ടീം.
രോഗം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ കോവിഡിനെ അതിജീവിച്ചവരെ ഉൾപ്പെടുത്തിയാണ് ‘കോവിഡ് റിക്കവേർഡ് ടീം’ പ്രവർത്തിക്കുന്നത്. കോവിഡ് ബാധിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ബോധവൽകരണ ക്യാംപയിൻ സംഘടിപ്പിക്കുക .കോവിഡ് ബാധിച്ച് ജോലിയും മറ്റും നഷ്‌ടപ്പെട്ട നിര്‍ധനര്‍ക്ക് സഹായമെത്തിക്കുക എന്നിവയും ‘കോവിഡ് റിക്കവേർഡ് ടീം’ ഉത്തവാദിത്തങ്ങളാണ്.
എസ്‌വൈഎസ് കൊളത്തൂർ സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുപറമ്പ് അൻവാറുൽ മദീന കാമ്പസിൽ നടന്ന ചടങ്ങിൽ സമസ്‌ത മലപ്പുറം ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂർ അനുമോദന ഫലകം കൈമാറി. സികെ ശക്കീർ അരിമ്പ്ര.അഷ്‌കർ സഖാഫി മൂർക്കനാട്, കെകെ അംജദി, പികെ മുഹമ്മദ് ശാഫി, റഫീഖ് അഹ്സനി, പികെ മുസ്‌തഫ അഹ്സനി, എംപി ശരീഫ് സഖാഫി, സികെഎം മുസ്‌തഫ, ഫള്‌ലുൽ ആബിദ് സഖാഫി, നിറം കുഞ്ഞുമുഹമ്മദ്, ശൗക്കത്ത് റയ്യാൻ നഗർ എന്നിവർ സംസാരിച്ചു.
ഉമർ സഖാഫി മൂർക്കനാടിനെ കൂടാതെ, ഷബീറലി തിരൂരങ്ങാടി, ഡോ. ബാസില്‍ നിലമ്പൂര്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും സിറാജ് ഇരിങ്ങാട്ടിരി സെക്രട്ടറിയും, ഷീബ രാജേഷ്, അന്‍ഷാദ് നിലമ്പൂര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമായ നേതൃത്വമാണ് മലപ്പുറം ജില്ലയിൽ കോവിഡ് റിക്കവേർഡ് ടീമിനെ നയിക്കുന്നത്.
Most Read: അമേരിക്കയുടെ കാര്യത്തിൽ വിഷമിക്കുന്നവർ ഇടക്ക് കർഷകരെക്കുറിച്ചും ഓർക്കണം; വിജേന്ദര്‍ സിംഗ്