അമേരിക്കയുടെ കാര്യത്തിൽ വിഷമിക്കുന്നവർ ഇടക്ക് കർഷകരെക്കുറിച്ചും ഓർക്കണം; വിജേന്ദര്‍ സിംഗ്

By Desk Reporter, Malabar News
Vijender-Sing
Ajwa Travels

ന്യൂഡെൽഹി: അമേരിക്കയിലെ അക്രമ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെ രാജ്യത്തെ കർഷകരെക്കുറിച്ച് ഓർത്തും ആശങ്കപ്പെടണമെന്ന ഓർമപ്പെടുത്തലുമായി ബോക്‌സർ വിജേന്ദര്‍ സിംഗ്. അമേരിക്കയിലെ ആക്രമണത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്ന ആളുകള്‍ കൊടും തണുപ്പത്ത് ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെക്കുറിച്ചും ഓർക്കണമെന്ന് വിജേന്ദര്‍ സിംഗ് പറഞ്ഞു.

‘ആളുകള്‍ക്ക് അമേരിക്കയെക്കുറിച്ച് ആശങ്കയുണ്ട്, അവിടെ എന്താണ് സംഭവിക്കുന്നത് എന്നോര്‍ത്ത്. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ തണുപ്പില്‍ റോഡുകളിലാണ്, അതേക്കുറിച്ചോര്‍ത്തും വിഷമിക്കുക,”- അദ്ദേഹം പറഞ്ഞു.

വാഷിംഗ്‌ടൺ ഡിസിയില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ദുഃഖമുണ്ട്. അധികാര കൈമാറ്റം സമാധാന പരമായി നടക്കേണ്ടതുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനാകില്ല എന്നായിരുന്നു മോദിയുടെ പ്രതികരണം.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വിജേന്ദർ സിംഗും സമരഭൂമിയിൽ എത്തിയിരുന്നു. ‘കരിനിയമങ്ങൾ’ റദ്ദാക്കിയില്ലെങ്കിൽ തനിക്ക് ലഭിച്ച രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം തിരിച്ചു നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Also Read:  ബ്രിട്ടണിൽ നിന്നെത്തി ഡെൽഹിയിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE