കൊച്ചി: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ള്യുസിസി (വുമൺ ഇൻ സിനിമ കളക്ടീവ്) സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമാ രംഗത്ത് ആഭ്യന്തര പരാതി പരിഹാര സമിതി നിലവിലില്ലെന്ന് ഡബ്ള്യുസിസി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹരജിയില്‍ കക്ഷി ചേര്‍ന്ന വനിതാ കമ്മീഷനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ അക്രമിച്ച സംഭവത്തെ തുടര്‍ന്ന് 2018ലാണ് ഡബ്ള്യുസിസി ഹരജിയുമായി കോടതിയെ സമീപിക്കുന്നത്. താരസംഘടനയായ അമ്മയിലും പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജിയും കോടതിയുടെ പരിഗണയിലാണ്.
Read Also: കുട്ടികൾ ഇന്നുമുതൽ വീണ്ടും സ്കൂളുകളിലേക്ക്






































