തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളിൽ നിലപാട് അറിയിക്കാൻ ഡബ്ളുസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. സിനിമാ നയത്തിലെ നിലപാടും ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടിക്കാഴ്‌ച.
ദീദി ദാമോദരൻ, റിമ കല്ലിങ്കൽ, ബീനാ പോൾ, രേവതി തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണ് ഉള്ളതെന്നും സർക്കാരുമായി ചേർന്ന് എന്ത് ചെയ്യാൻ കഴിയുമെന്നാണ് ആലോചിക്കുന്നതെന്നും കൂടിക്കാഴ്‌ചക്ക് ശേഷം റിമ കല്ലിങ്കൽ പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട് പഠിക്കാൻ അഞ്ജലി മേനോൻ, പത്‌മപ്രിയ, ഗീതു മോഹൻദാസ് തുടങ്ങിയവരെ ഡബ്ളുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവർ രൂപപ്പെടുത്തിയ നിർദ്ദേശങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്. ഡബ്ളുസിസിയുടെ ആവശ്യപ്രകാരമാണ് സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ ജസ്‌റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.
Most Read| ‘ഷംസീറിന്റെ നിലപാട് ഗുരുതരമായ തെറ്റ്’; സ്‌പീക്കറെ തള്ളി ഡെപ്യൂട്ടി സ്‌പീക്കർ