കുട്ടികൾ ഇന്നുമുതൽ വീണ്ടും സ്‌കൂളുകളിലേക്ക്

By News Bureau, Malabar News
School Reopening
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ 1 മുതല്‍ 9 വരെയുള്ള ക്ളാസുകള്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്‌ഥാനത്തിലാകും ക്ളാസുകൾ. നടക്കുക. 10, 11, 12 ക്ളാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും.

ഈ മാസം 21 മുതല്‍ ക്ളാസുകള്‍ പൂര്‍ണ തോതില്‍ ആരംഭിക്കുമെന്നും മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 21 മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ളാസുകള്‍ ഉണ്ടായിരിക്കും. അതേസമയം പ്രീ പ്രൈമറി ക്ളാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്‌ചയും സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തി ദിനമായിരിക്കും. കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളുടെ പ്രവർത്തനമാണ് പൂർണ സജ്‌ജമാകുന്നത്.

എല്ലാ അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും ഇന്ന് തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവര്‍ക്ക് ക്ളാസുകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ ആയിരിക്കും ഇവ പ്രവര്‍ത്തിക്കുക.

Most Read: ഹിജാബ് വിവാദം; ഹരജികൾ ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE