കൊച്ചി: കുന്നത്ത്നാട് എംഎൽഎ കിറ്റെക്‌സ് കമ്പനിയുടെ ഉൽപന്നമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പിവി ശ്രീനിജന്‍ എംഎൽഎ. “ഏതോ കമ്പനിയുടെ ഉൽപന്നമാണ് താന്‍ എന്ന തരത്തില്‍ വിഡി സതീശന്‍ ആക്ഷേപം പറയുകയുണ്ടായി. ഇത്തരത്തില്‍ അധിക്ഷേപിച്ചതില്‍ വേദനയുണ്ട്”-എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു ജനപ്രതിനിധിയെ കമ്പോള നിലവാരത്തില്‍ ഉപമിക്കുന്നത് പ്രതിപക്ഷ നേതാവിനെ പോലെയുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നും എംഎല്‍എ പ്രതികരിച്ചു. കിറ്റെക്‌സ് വിവാദത്തിൽ പ്രതികരിക്കവെയാണ് കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സ് കമ്പനിയുടെ പ്രൊഡക്‌ടാണെന്ന വിഡി സതീശന്റെ പ്രസ്‌താവന. കേരളത്തില്‍ നിന്നും ഒരു വ്യവസായ സ്‌ഥാപനവും പോകരുതെന്നും ഉയർന്നു വരുന്ന ആരോപണങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.
Read also: കൊടി സുനിക്ക് ജയിലില്‍ സൗകര്യം ഒരുക്കുന്നത് മുഖ്യമന്ത്രി; ബെന്നി ബെഹനാന്‍