കൊടി സുനിക്ക് ജയിലില്‍ സൗകര്യം ഒരുക്കുന്നത് മുഖ്യമന്ത്രി​; ബെന്നി ബെഹനാന്‍

By Staff Reporter, Malabar News
benny-behanan-against cm pinarayi vijayan
ബെന്നി ബെഹനാൻ എംപി
Ajwa Travels

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന്റെ പശ്‌ചാത്തലത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ചാലക്കുടി എംപി ബെന്നി ബെഹനാന്‍. ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഎം കൊണ്ടുവന്നവരാണ് ഇപ്പോള്‍ സ്വര്‍ക്കടത്ത്, ക്വട്ടേഷന്‍ സംഘമായി നാട്ടില്‍ ഭയാനകമായ അവസ്‌ഥ സൃഷ്‌ടിക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി. കൂടാതെ കൊടി സുനിക്ക് ജയിലില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

‘ഇപ്പോഴത്തെ ഭയാനകമായ അവസ്‌ഥ സിപിഎം സൃഷ്‌ടിച്ചതാണ്. പ്രതികളുടെ വീടുകളില്‍ നിന്ന് പോലീസിന്റെ പതക്കം കിട്ടുന്ന സാഹചര്യമാണ്. നമ്മുടെ നാട് അധോലോകത്തിന്റെ പിടിയിലായിരിക്കുന്നു’, എംപി പറഞ്ഞു.

കൂടാതെ കേസില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സ്വര്‍ണക്കടത്തിന് പിന്നില്‍ രാഷ്‌ട്രീയ സ്വാധീനമുള്ളവര്‍ ഉണ്ട്. അര്‍ജുന്‍ ആയങ്കിയുടെ വെളിപ്പെടുത്തലില്‍ സുനിയുടെയും ഷാഫിയുടെയും പേരുകള്‍ ഉണ്ട്. സ്വര്‍ണക്കടത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേള്‍ക്കും. സെന്‍ട്രല്‍ ജയിലുകള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്,’ എംപി ചൂണ്ടിക്കാട്ടി.

അതേസമയം സംസ്‌ഥാനത്തെ കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് ഉണ്ടാക്കുന്നുവെന്നും ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി. ‘കോവിഡ് രോഗികള്‍ കൂടുതല്‍ മരിക്കുന്നത് കേരളത്തിലാണ്. മരണം മറച്ചു വെക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍,’ അദ്ദേഹം പറഞ്ഞു.

കെ സുധാകരനെതിരെ വിജിലന്‍സ് കേസ് എടുത്ത സംഭവത്തിലും എംപി പ്രതികരിച്ചു. സുധാകരന്‍ കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തോട് മുഖ്യമന്ത്രിക്ക് വിരോധമുള്ളതിനാലാണ് കേസുണ്ടാകുന്നതെന്നും എംപി പറഞ്ഞു. കൂടാതെ സുധാകരന്റെ ഡ്രൈവറുടെ പരാതി അന്വേഷിക്കുന്ന സര്‍ക്കാര്‍ അര്‍ജുന്‍ ആയങ്കിയുടെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്നും ബെന്നി ബെഹനാന്‍ എംപി കൂട്ടിച്ചേര്‍ത്തു.

Most Read: ഇന്ധന- പാചകവാതക വില വര്‍ധനക്കെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE