ലഖ്നൗ: യുപിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപവീതം ബിജെപി സര്‍ക്കാര്‍ നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഹായം നല്കാന് യോഗി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വോട്ടെണ്ണൽ ബഹിഷ്ക്കരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും കോവിഡ് ബാധിച്ചു മരണമടഞ്ഞുവെന്നും അതിനാൽ മെയ് 2ന് നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ നീട്ടി വെക്കണമെന്നും അധ്യാപക സംഘടനയായ യുപി ശിക്ഷാ മഹാസംഗ (യുപിഎസ്എം) ആവശ്യപ്പെട്ടിരുന്നു.
മരണമടഞ്ഞ അധ്യാപകരുടെ എണ്ണം സംബന്ധിച്ച പട്ടിക യൂണിയന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. പഞ്ചായത്ത് വോട്ടെടുപ്പിനിടെ കോവിഡ് മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചതായി ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയും ചൊവ്വാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
Read also: ഓക്സിജൻ ലഭ്യത ഉയർത്തണം; കേന്ദ്രത്തിന് കത്തയച്ച് ഡെൽഹി സർക്കാർ







































