തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിയതായി അറിയിച്ച് പിഎസ്സി. ജൂണിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായാണ് പിഎസ്സി ഇപ്പോൾ വ്യക്തമാക്കിയത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളും പിഎസ്സി മാറ്റി വച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ജൂണിലെ പരീക്ഷകളും മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read also : കനത്ത മഴ; നിമിഷനേരം കൊണ്ട് വീട്ടുമുറ്റത്ത് കിണർ രൂപപ്പെട്ടു; അമ്പരന്ന് വീട്ടുകാർ








































