കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർഥിയായേക്കും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. രാവിലെ ചേർന്ന കോർ കമ്മിറ്റിയിലും യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ലാ അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയർന്നുവന്നത്. എന്നാൽ, മൽസരിക്കാൻ തയ്യാറല്ലെന്ന നിലപാട് ഹരി സ്വീകരിച്ചതോടെയാണ് മറ്റു പേരുകൾ ചർച്ചയായത്.
ബിജെപി നേതൃയോഗം നടക്കുന്ന തൃശൂരിലേക്ക് ലിജിൻ ലാലിനെ വിളിച്ചു വരുത്തി. പാർട്ടി കേന്ദ്ര നേതൃത്വം വനിതയെ പരിഗണിക്കണമെന്ന് നിർദ്ദേശിച്ചാൽ മണ്ഡലം ഭാരവാഹി മഞ്ജു പ്രദീപിനെയാവും മണ്ഡലത്തിലേക്ക് പരിഗണിക്കുക. ബിജെപി നിയോജക മണ്ഡലം സെക്രട്ടറി സോബിൻ ലാലാണ് പരിഗണനാ പട്ടികയിൽ മൂന്നാമതായുള്ളത്. ഇവരുടെ മൂന്ന് പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറുക.
അനിൽ ആന്റണിയെ പരിഗണിച്ചുവെങ്കിലും അനിലും അനുകൂലമായി യോഗത്തിൽ പ്രതികരിച്ചില്ല. എൻഡിഎ യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിന് കൈമാറുന്ന പട്ടികക്ക് രാത്രിയോടെ അംഗീകാരം നൽകി പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. അതിനിടെ, പുതുപ്പള്ളിയിലെ ഇടതു മുന്നണി സ്ഥാനാർഥിയായി ജെയ്ക് സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് പ്രഖ്യാപിച്ചത്.
Most Read| വിദേശ ഫണ്ട്; ‘ന്യൂസ് ക്ളിക്കി’നെ Xഹാൻഡിൽ നിന്നും സസ്പെൻഡ് ചെയ്തു