മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. നിലമ്പൂരിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് പിവി അൻവറിന്റെ വിമർശനം. പോലീസിനെതിരെയും സ്വർണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ കള്ളനാക്കി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു.
സ്വർണക്കടത്തുകാർക്കും പോലീസിലെ സ്വർണം പൊട്ടിക്കൽ സംഘത്തിനും കസറ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പോലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.
പുഷ്‌പനെ അനുസ്‌മരിച്ച് സംസാരിച്ച് തുടങ്ങിയ അൻവർ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്‌ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്നും പറഞ്ഞു. മതവിശ്വാസിയായാൽ വർഗീയ വാദിയാകില്ല. എന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്‌നം. ഞാൻ മുസ്‌ലിം ആയതും അഞ്ചുനേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്‌നം.
സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്‌ചയിക്കണം. ഫാസിസം കടന്നുവരുന്നത് മൊബൈൽ ഫോണിലൂടെയാണ്. പോലീസിൽ പലരും ക്രിമിനൽ വൽക്കരിക്കപ്പെട്ടിരുന്നു. കേരളം സ്‌ഫോടകാസ്‌പദമായ അവസ്‌ഥയിലാണ്. പോലീസിലെ 25 ശതമാനം പേരും ക്രിമിനൽ വൽക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വർണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കി. കരിപ്പൂർ വഴി കഴിഞ്ഞ മൂന്ന് വർഷമായി സ്വർണക്കടത്ത് നടക്കുന്നു.
സ്വർണക്കടത്തിൽ കസ്‌റ്റംസ്-പോലീസ് ഒത്തുകളിയുണ്ട്. സ്വർണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങൾ ഉണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വർണം കസ്‌റ്റംസിന് കൈമാറുന്നതാണ് നിയമം.
സ്വർണക്കടത്തുകാർക്കും പോലീസിലെ സ്വർണം പൊട്ടിക്കൽ സംഘത്തിനും കസ്‌റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പോലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ചു ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്‌കാറിയയെ പി ശശിയും എഡിജിപിയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
താൻ പാർട്ടിക്കായി ശത്രുക്കളെ ഉണ്ടാക്കി. താൻ സാധാരണ സഖാക്കളേ തള്ളിപ്പറയില്ല. പിതാവിനോടെന്നത് പോലെയാണ് പിണറായിയോട് സംസാരിച്ചത്. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ല. എഡിജിപിയെ വെച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിപ്പിച്ചിട്ടുണ്ടെന്നും പിവി അൻവർ ആരോപിച്ചു.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി