ലഖ്‌നൗ: ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. അതിര്‍ത്തിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയായി യാത്ര തുടരുന്നതിനിടെയാണ് നേതാക്കളെ കസ്‌റ്റഡിയില്‍ എടുത്തത്
അതിര്‍ത്തിയില്‍ വെച്ച് പോലീസ് നേതാക്കളുടെ വാഹനം തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. പോലീസ് ലാത്തി വീശുകയും പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇന്ന് രാവിലെ മുതല്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. വീട്ടിലേക്ക് മാദ്ധ്യമപ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരും എത്തുന്നത് തടഞ്ഞു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. കുടുംബത്തിന്റെ അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
Read also: ‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍







































