തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു. നാളെ ഇടുക്കിയിൽ മാത്രമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വേനൽ മഴ കുറഞ്ഞതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്. നേരത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. ഈ അലർട്ടാണ് നിലവിൽ ഇടുക്കിയിൽ മാത്രമാക്കി ചുരുക്കിയിരിക്കുന്നത്.
ഇതോടെ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും പിൻവലിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Most Read: ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം







































