മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്‌ച

ശഅബാൻ 30 പൂർത്തിയാക്കിയാകും വിശ്വാസികൾ റമദാൻ വ്രതത്തിലേക്ക് പ്രവേശിക്കുക.

By Senior Reporter, Malabar News
ramadan-2022-fast-kerala-to-start-from-sunday
Rep. Image
Ajwa Travels

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്‌ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്‌ത മഹല്ല് ഖാസിമാരായ കാന്തപുരം എപി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവരാണ് റമദാൻ വ്രതാരംഭം വ്യാഴാഴ്‌ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്. ഇതോടെ ശഅബാൻ 30 പൂർത്തിയാക്കിയാകും വിശ്വാസികൾ റമദാൻ വ്രതത്തിലേക്ക് പ്രവേശിക്കുക.

ഗൾഫ് രാജ്യമായ ഒമാനിലും റമദാൻ മാസം ഈമാസം 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇത് ആദ്യമായാണ് ഒമാനിൽ റമദാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിക്കുന്നത്. ഇനി ആൽമസംസ്‌കരണത്തിന്റെയും ശുദ്ധീകരണത്തിന്റെയും നാളുകളാണ്. വിശ്വാസി കൂട്ടായ്‌മയുടെയും ഇഫ്‌താർ സംഗമങ്ങളുടെയും സാമൂഹിക ഒത്തുചേരലിന്റെയും സൗഹാർദകാലം കൂടിയാണ് റമദാൻ.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE