തിരുവനന്തപുരം: കോവിഡ് മരണങ്ങളെക്കുറിച്ച് സർക്കാർ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ പരിശോധന നടത്തണം. മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരം ചോർന്ന സംഭവത്തിലെ നടപടിയിലും വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു. വോട്ടർപട്ടിക ക്രമക്കേട് പുറത്തുവന്നതിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിയല്ല. വോട്ടർപട്ടിക ആരും ചോർത്തി നൽകിയതല്ല.
തിരഞ്ഞെടുപ്പ് കമ്മീഷൻ നാലര ലക്ഷം വോട്ടർമാരെ ഒഴിവാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് വേണ്ടത്. എങ്ങനെ വ്യാജൻമാർ വോട്ടർ പട്ടികയിൽ വന്നു എന്നതാണ് അന്വഷിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Also Read: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്