കാക്കയങ്ങാട്: കണ്ണൂർ ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവിൽ. സംഭവത്തിൽ വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെ(32)തിരേയാണ് പോലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇയാൾ ജില്ല വിട്ടെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ദിവസം, നിധീഷ് പെൺകുട്ടിയെ വിളക്കോട് ഗവ. യുപി സ്കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരവും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമ പ്രകാരവും കേസെടുത്തത്.
മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകനായ നിധീഷ്. പേരാവൂർ ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Kerala News: തിരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പ്രതിപക്ഷ നേതാവിനെതിരെ എൻഎസ്എസ്







































