ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന് പിന്നാലെ കഴിഞ്ഞ ദിവസം സത്യപ്രതിജ്‌ഞ ചെയ്‌ത മന്ത്രി റസിയ സുല്‍ത്താനയും രാജിവെച്ചു. പിസിസി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും നേരത്തെ രാജിവെച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സിദ്ദുവും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു എന്നും ഇതേ തുടർന്നാണ് സിദ്ദു രാജിയെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്.
നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ നോമിനിയായാണ് ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിന്റെ സാഹചര്യത്തിൽ ഇരുവരും തമ്മില്‍ ഇടയുകയായിരുന്നു. അതിനിടെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് വാർത്ത പുറത്തുവന്നിരുന്നു. എന്നാല്‍ സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമാണ് ഡെല്‍ഹിയിൽ എത്തിയതെന്ന് അമരീന്ദറിന്റെ ഓഫീസ് വ്യക്‌തമാക്കി.
Read also: ‘പാർട്ടിയെ വഞ്ചിച്ചു’; കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ഡി രാജ