റെഡ്മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്

By Trainee Reporter, Malabar News
Redmi_K30_5G_Malabar News
Redmi K30 5G Smartphone
Ajwa Travels

ഷവോമി റെഡ്മിയുടെ കെ30 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. അഡ്‌റെനോ 620 ജിപിയും എക്‌സ് 52 മോഡത്തിന്റെ 5ജി കണക്റ്റിവിറ്റിയുമാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതകള്‍.

കഴിഞ്ഞ വര്‍ഷമാണ് ഷവോമി റെഡ്മി കെ30 സീരീസ് ചൈനയില്‍ അവതരിപ്പിച്ചത്. പിന്നീട് ജനുവരിയിലാണ് ഈ സീരിസിലെ 5ജി ഫോണുകള്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ വിപണിയില്‍ കെ30 സീരീസ് ഈ വര്‍ഷം അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. ഫോണിന്റെ സവിശേഷതകളും പുറത്ത് വിട്ടിട്ടുണ്ട്. 6 ജിബി + 64 ജിബി, 6 ജിബി +128 ജിബി, 8 ജിബി +128 ജിബി എന്നിങ്ങനെയാണ് ഇന്ത്യയില്‍ പുറത്തിറക്കുന്ന കെ30 ഫോണിന്റെ റാമും ഇന്റേണല്‍ സ്റ്റോറേജും. 8 ജിബി +256 ജിബിയുടെ കെ30 സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകില്ല. ഫ്രോസ്റ്റ് വൈറ്റ്, മിസ്റ്റ് പര്‍പ്പിള്‍ നിറങ്ങളിലായിരിക്കും ഇന്ത്യയില്‍ കെ30 സീരീസ് 5ജി ഫോണുകള്‍ അവതരിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE