5ജി സേവനം ഇപ്പോൾ കേരളത്തിലും

തിരഞ്ഞെടുത്ത മേഖലയിലെ ചില വ്യക്‌തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5ജി കിട്ടുക. അതിന് ശേഷം തിരഞ്ഞെടുത്ത കൂടുതൽ സ്‌ഥലങ്ങളിൽ കൂടുതൽ വ്യക്‌തികളിലേക്ക് 5ജി എത്തും

By Trainee Reporter, Malabar News
MalabarNews_5g
Ajwa Travels

കൊച്ചി: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും. റിലയൻസ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ ഐടി ഹബ്ബായ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആദ്യം സേവനം ആദ്യമായി ലഭ്യമാകുക. ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കും.

കൊച്ചി നഗരസഭ പരിധിയിൽ തിരഞ്ഞെടുത്ത ചില ഇടങ്ങളിൽ ഇന്ന് മുതൽ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങും. 5ജിയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. നിലവിൽ 5 ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറ്റാം.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉൽഘാടനത്തിന് ശേഷം 5ജി വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലയിൽ അടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും. തിരഞ്ഞെടുത്ത മേഖലയിലെ ചില വ്യക്‌തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5ജി കിട്ടുക. അതിന് ശേഷം തിരഞ്ഞെടുത്ത കൂടുതൽ സ്‌ഥലങ്ങളിൽ കൂടുതൽ വ്യക്‌തികളിലേക്ക് 5ജി എത്തും.

4 ജിയെക്കാൾ പത്തിരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. നിലവിൽ 5ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിൻസിൽ മാറ്റം വരുത്തിയാൽ 5ജി റെഡി. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം. 2023 ജനുവരിയില്‍ കോഴിക്കോട്, തൃശൂര്‍, മലപ്പുറം തുടങ്ങിയ ഏഴ് നഗരങ്ങളിലേക്കു കൂടി സേവനം എത്തിക്കാനാണ് പദ്ധതി. 2023 ഡിസംബറോടെ സംസ്‌ഥാനത്തെ എല്ലാ താലൂക്കുകളിലേക്കും 5ജി വ്യാപിപ്പിക്കും.

കഴിഞ്ഞ ഒക്‌ടോബർ ഒന്ന് മുതലാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ലഭ്യമായത്. അന്ന് മുതൽ നമ്മുടെ നാട്ടിൽ എപ്പോഴെത്തും എന്നായിരുന്നു ആകാംക്ഷ. മെട്രോ നഗരത്തിൽ 5ജി എന്ന പ്രഖ്യാപനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കൊച്ചിയിൽ 5ജി ആദ്യമെത്തുന്നത്. അടുത്ത വർഷം ഡിസംബറിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വർഷം ഓഗസ്‌റ്റ് 15ന് ബിഎസ്എൻഎൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്ര സർക്കാരും വ്യക്‌തമാക്കുന്നു.

Most Read: ബഫർ സോണിൺ കടുത്ത പ്രതിഷേധം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE