ഷവോമി റെഡ്മിയുടെ കെ30 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. അഡ്‌റെനോ 620 ജിപിയും എക്‌സ് 52 മോഡത്തിന്റെ 5ജി കണക്റ്റിവിറ്റിയുമാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതകള്‍.
കഴിഞ്ഞ വര്‍ഷമാണ് ഷവോമി റെഡ്മി കെ30 സീരീസ് ചൈനയില്‍ അവതരിപ്പിച്ചത്. പിന്നീട് ജനുവരിയിലാണ് ഈ സീരിസിലെ 5ജി ഫോണുകള്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ വിപണിയില്‍ കെ30 സീരീസ് ഈ വര്‍ഷം അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. ഫോണിന്റെ സവിശേഷതകളും പുറത്ത് വിട്ടിട്ടുണ്ട്. 6 ജിബി + 64 ജിബി, 6 ജിബി +128 ജിബി, 8 ജിബി +128 ജിബി എന്നിങ്ങനെയാണ് ഇന്ത്യയില്‍ പുറത്തിറക്കുന്ന കെ30 ഫോണിന്റെ റാമും ഇന്റേണല്‍ സ്റ്റോറേജും. 8 ജിബി +256 ജിബിയുടെ കെ30 സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകില്ല. ഫ്രോസ്റ്റ് വൈറ്റ്, മിസ്റ്റ് പര്‍പ്പിള്‍ നിറങ്ങളിലായിരിക്കും ഇന്ത്യയില്‍ കെ30 സീരീസ് 5ജി ഫോണുകള്‍ അവതരിപ്പിക്കുക.