കീവ്: യുക്രൈനില്‍ റഷ്യയുടെ അധിനിവേശം നാലാം ദിവസമായ സാഹചര്യത്തിൽ അഭയാർഥി പ്രവാഹം തുടരുന്നതായി യുഎന്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 3,68,000 പേര്‍ ഇതുവരെ യുക്രൈന്‍ വിട്ടതായി യുഎന്‍ റെഫ്യൂജി ഹൈക്കമീഷണര്‍ അറിയിച്ചു. റഷ്യ യുക്രൈന്‍ ആക്രമിച്ചതിന് ശേഷം ഒന്നര രക്ഷത്തിലേറെ ആളുകൾ പോളണ്ടിലേയ്‌ക്ക് പ്രവേശിച്ചിട്ടുണ്ടെന്ന് ബിബിസി റിപ്പോര്‍ട് ചെയ്‌തു.
43,000 പേര്‍ റൊമേനിയ വഴി യുക്രൈന്‍ വിട്ടതായും കണക്കുകളുണ്ട്. 40 ലക്ഷത്തോളം പേര്‍ വരെ അഭയാർഥികളായി രാജ്യം വിടുമെന്നാണ് യുഎന്നിന്റെ കണക്ക്. അതിലേറെപ്പേര്‍ സ്വന്തം രാജ്യത്ത് മാറി താമസിക്കേണ്ടതായി വരുമെന്നും പാര്‍പ്പിടം നഷ്‌ടപ്പെടുന്നവരുടെ എണ്ണവും ഇതിലേറെ വരുമെന്ന് യുഎന്‍ അറിയിക്കുന്നു.
അതേസമയം, സുരക്ഷാ സാഹചര്യം മോശമാവുന്നതിനെ തുടര്‍ന്ന് യുക്രൈനില്‍ പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി നിര്‍ത്തുകയാണെന്ന് യുഎന്നിന്റെ വിവിധ ഏജന്‍സികള്‍ അറിയിച്ചു. സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാരാംഭിക്കുമെന്ന് യുഎന്‍ അറിയിച്ചു.
Read Also: അഴിമതി ആരോപണം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ








































