തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച മാത്രമാക്കണമെന്ന് ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ആഴ്‌ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം എന്നും ശുപാര്‍ശയിൽ പറയുന്നു. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
സംസ്‌ഥാനത്ത് ടിപിആർ അടിസ്‌ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും.
രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടി ആലോചനയിലുണ്ട്. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദ്ദേശം.
Also Read: സിബിഎസ്‌ഇ 10ആം ക്‌ളാസ് ഫലം ഇന്നറിയാം