തിരുവനന്തപുരം: സിബിഎസ്ഇ 10ആം ക്ളാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് 10ആം ക്ളാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഫലം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in , cbse.gov.in എന്നിവയിൽ ഫലം അറിയാം.
മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ മാര്‍ക്കുകളും പത്താം ക്ളാസ് ഫലത്തില്‍ പരിഗണിക്കണമെന്ന് സിബിഎസ്ഇ പറഞ്ഞിരുന്നു. എന്നാൽ മുന്‍ വര്‍ഷത്തെ മാര്‍ക്കുകളില്‍ നിന്ന് പത്താം ക്ളാസ് മാര്‍ക്കിന് അന്തരം വന്നപ്പോള്‍ ആയിരുന്നു ഇത് തിരിച്ചയച്ചത്.
Most Read: ന്യൂനപക്ഷ സ്കോളർഷിപ്പ്; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുസ്ലിം സംഘടനകളുടെ പ്രതിഷേധം