ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം

By News Desk, Malabar News
security-secratriate-trivandrum
Representational Image
Ajwa Travels

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. കേരളത്തിലെ 16 മുസ്‌ലിം സംഘടനകള്‍ ഉൾകൊള്ളുന്ന സച്ചാർ സംരക്ഷണ സമിതിയുടെ ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധർണ.

പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ സ്‌കോളർഷിപ്പിൽ സർക്കാർ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കടോതി വിധിക്കെതിരെ അപ്പീൽ നൽകുകയോ, നിയമ നിർമ്മാണം നടത്തുകയോ വേണമെന്നാണ് മുസ്‌ലിം സംഘടകള്‍ ആവശ്യപ്പെടുന്നത്.

സച്ചാർ ശുപാർശകള്‍ പ്രത്യേക സെൽ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നോക്ക, പിന്നോക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. ധർണയ്‌ക്ക്‌ ശേഷം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും.

Read Also; കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE