ന്യൂനപക്ഷ സ്‌കോളർഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയതിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും

By Desk Reporter, Malabar News
In Maharashtra, the Supreme Court has quashed the suspension of 12 BJP MLAs
Ajwa Travels

ന്യൂഡെൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ആലുവ സ്വദേശി വിഎം അൻവർ സാദത്ത് ആണ് ഹരജി സമർപ്പിച്ചത്.

80:20 അനുപാതം റദ്ദാക്കി ജനസംഖ്യയുടെ അടിസ്‌ഥാനത്തിലാവണം സ്‌കോളര്‍ഷിപ്പ് നൽകേണ്ടതെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. ന്യൂനപക്ഷ സ്‌കോളർഷിപ്പ് തീരുമാനിക്കാന്‍ സംസ്‌ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിധിക്കെതിരെ സംസ്‌ഥാന സർക്കാർ, മൈനോറിറ്റി ഇന്ത്യൻസ് പ്ളാനിങ് ആന്റ് വിജിലൻസ് കമ്മീഷൻ ട്രസ്‌റ്റ്, എംഎസ്എം സംസ്‌ഥാന സമിതി എന്നിവർ സമർപ്പിച്ച അപ്പീലുകൾ കോടതിയുടെ പരിഗണനയിലുണ്ട്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

Most Read:  നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE