മുംബൈ: വിപണിമൂല്യത്തില്‍ റെക്കോര്‍ഡിട്ട് റിലയന്‍സ് കുതിക്കുന്നു. കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഉയര്‍ന്നതാണ് വിപണിമൂല്യത്തിലെ വര്‍ധനവിന് കാരണം. ഒരു ഇന്ത്യന്‍ കമ്പനി വിപണിമൂല്യത്തില്‍ ഇത്രയും വലിയ തുക മറികടക്കുന്നത് ഇത് ആദ്യമാണ്.
കമ്പനിയുടെ ഓഹരിവില രാവിലത്തെ വ്യാപാരത്തെ തുടര്‍ന്ന് 2,368 രൂപയിലെത്തി റെക്കോര്‍ഡ് സൃഷ്‌ടിച്ചിരുന്നു. 2020-ല്‍ ഇതുവരെ 56.68 ശതമാനം വര്‍ധനവാണ് ഓഹരിവിലയില്‍ ഉണ്ടായത്. ജിയോക്ക് പിന്നാലെ റിലയന്‍സ് റീട്ടെയ്‌ലിലും വലിയ തോതില്‍ നിക്ഷേപം എത്താന്‍ തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓഹരി വില വീണ്ടും ഉയര്‍ന്നത്.
കൂടാതെ, സില്‍വര്‍ ലേക്ക് എന്ന സ്വകാര്യ ഇക്വിറ്റി സഥാപനം റിലയന്‍സ് റീട്ടെയ്‌ലിലേക്ക് 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. കാലിഫോര്‍ണിയ ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ഇതോടെ റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സിന്റെ മൂല്യം 4.21 ലക്ഷം കോടിയായി ഉയര്‍ന്നു.