മഞ്ചേശ്വരം: ആഭരണ നിർമാണ കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ തമിഴ്നാട് സ്വദേശികൾ പിടിയിൽ. മോഷണം നടന്ന് പത്ത് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നാമക്കൽ ബോയർ സ്ട്രീറ്റിലെ എസ് വേലായുധൻ (മുരുകേശൻ- 46) കോയമ്പത്തൂർ പൊത്തന്നൂരിലെ കെഎം അലി (സൈദാലി- 59), നല്ലൂർ പുത്തു കോളനിയിലെ കെ രാജൻ (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ നവംബർ 6ന് ഉപ്പളയിലെ എസ്എസ് ഗോൾഡ് വർക്സ് കടയുടെ പൂട്ടു പൊളിച്ച് അകത്തു കടന്ന പ്രതികൾ ഉരുക്കാൻ വെച്ചിരുന്ന 2 കിലോ വെള്ളിയും 65 ഗ്രാം സ്വർണവുമാണ് കവർന്നത്. പ്രതികൾ സംസ്ഥാനാന്തര കവർച്ചാ സംഘത്തിൽ പെട്ടവരാണെന്നും ഇവരുടെ പേരിൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Also Read: കോവിഡ് വ്യാപനം; സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറയുന്നു







































