വാഷിംഗ്ടൺ: യുക്രൈൻ അധിനിവേശത്തിന് ഉപയോഗിക്കുന്നതിന് റഷ്യ ചൈനയോട് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടതായി യുഎസ്. തിങ്കളാഴ്ച റോമിൽ യുഎസ്-ചൈനീസ് സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടക്കാനിരിക്കെ പുറത്തുവന്ന ഈ വാർത്ത ആശങ്ക വർധിപ്പിക്കുന്നു.
റഷ്യക്ക് ചൈന സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നത് പ്രസിഡണ്ട് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ, യുക്രൈനുമായുള്ള യുദ്ധത്തിൽ മുന്നോട്ട് പോകാൻ റഷ്യ ചൈനയോട് സൈനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള പിന്തുണ അഭ്യർഥിച്ചിരുന്നതായി പേര് വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയിൽ സംസാരിച്ച ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഭ്യർഥനയുടെ വ്യാപ്തി സംബന്ധിച്ച വിശദാംശങ്ങൾ ഉദ്യോഗസ്ഥർ നൽകിയിട്ടില്ല. ഫിനാൻഷ്യൽ ടൈംസും വാഷിംഗ്ടൺ പോസ്റ്റുമാണ് ഇക്കാര്യം ആദ്യം റിപ്പോർട് ചെയ്തത്.
അതേസമയം, യുക്രേനിയൻ റെയിൽവേ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ഖാർകീവിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ എൽവിവിലേക്കും ഉസ്ഹോറോഡിലേക്കും പോകും, ഡിനിപ്രോ, ക്രൈവി റിഹ് എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകൾ പോളണ്ടിലെ ചോപ്, ചെലോപ് എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും.
⚡️ Ukrzaliznytsia launches additional evacuation trains from Kharkiv, Dnipro, Kryvyi Rih.
Two trains from Kharkiv are bound for Lviv and Uzhhorod, while the trains from Dnipro and Kryvyi Rih are bound for Chop and Chelm, Poland.
— The Kyiv Independent (@KyivIndependent) March 14, 2022
Most Read: ഭഗവന്ത് മൻ ഇന്ന് എംപി സ്ഥാനം രാജിവെക്കും









































